OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Sunday, November 22, 2009

സുമിത്രേച്ചി (മൂന്ന്‌)

"നീയെന്തിനാ കണ്ടോരെട്ത്ത്ന്ന്‌ ഓരോന്ന്‌ വാങ്ങിത്തിന്ന്‌ണ്‌?"അടുക്കളയിലേക്ക്‌ ചെന്നയുടനെ അമ്മയുടെ ചോദ്യം."കണ്ടോരോ! സുമിത്രേച്ചി തന്ന ഒരുണ്ണിയപ്പം തിന്നതിനാണോ?""ഒന്നിനാത്രം പോന്ന ചെക്കനാ. ചിന്തേം കഥേംല്ല്യാണ്ടായാൽ എന്താ ചെയ്യ്യാ..."കഴുകുവാനുള്ള പാത്രങ്ങളെടുത്തു പോകുന്നതിനിടയിൽ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.എന്തായാലും കൂടുതൽ വിശദീകരിച്ചറിയാനൊന്നും നിൽക്കാതെ ഞാനെന്റെ മുറിയിലേക്ക്‌ മടങ്ങി. അമ്മയും സുമിത്രേച്ചിയും തമ്മിൽ എന്തോ പ്രശ്നമുണ്ട്‌ എന്നു തോന്നി. പക്ഷേ, സുമിത്രേച്ചിയോട്‌ അമ്മ നേരിട്ട്‌ അത്തരത്തിലൊന്നും പെരുമാറുന്നതായും കണ്ടില്ല. ഭക്ഷണത്തിൽ...

Friday, October 2, 2009

സുമിത്രേച്ചി (രണ്ട്‌)

പിന്നീട്‌ വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ സുമിത്രേച്ചിയെ ഒന്നു കണ്ടാലായി.ഇതിനിടയിൽ രാധികേച്ചിയുടെ വീടിന്റെ വടക്കേതിലെ കുഞ്ഞാക്കയുടെ പുരയിടം നാണുവേട്ടൻ വാങ്ങി അങ്ങോട്ടു താമസം മാറ്റിയിരുന്നു.ഞാൻ പത്തിൽ പഠിക്കുന്ന കാലത്തായിരുന്നു സുമിത്രേച്ചിയുടെ കല്യാണം. അക്കൊല്ലത്തെ ഓണം കഴിഞ്ഞ സമയം.ഹോസ്റ്റലിന്റെ പിറകുവശത്തെ പുളിമരച്ചോട്ടിലിരുന്ന് ദീപകിനോട്‌ ഞാൻ സുമിത്രേച്ചിയെപ്പറ്റി പറഞ്ഞു.ഞങ്ങൾ കുട്ടികൾക്കൊപ്പം, പാവാടയും തെറുത്തുകയറ്റി തുമ്പപ്പൂവും നെല്ലിപ്പൂവും പറിക്കാൻ വരുന്ന; വടേരിക്കാട്ടിൽ, മരിച്ച കുട്ടിശങ്കരൻ നായരുടെ പ്രേതത്തെക്കണ്ട കഥ പറഞ്ഞ്‌ പേടിപ്പിക്കുന്ന...

Monday, September 28, 2009

സുമിത്രേച്ചി (ഒന്ന്‌)

"അമ്മേ, സുമിത്രേച്ചി ഇപ്പോ എവിടെയാ?""ഏത്‌? നാണുപ്പിള്ളേടെ സുമിത്രയോ?""ആങ്‌!""ഓ! ആർക്കാ അറിയ്‌വാ അവളെ കാര്യൊക്കെ...! എന്തേപ്പൊ നീ അന്വേഷിക്കാൻ?""ഒന്നുല്ല്യ. ഞാനിന്നലെ കലൂര്‌ വെച്ച്‌ ഒരു സ്ത്രീയെക്കണ്ടു. ഒരു നോട്ടം! സുമിത്രേച്ചി ആണോന്ന് സംശയിച്ച്‌ ഒന്നുകൂടി നോക്കിയപ്പോ കാണാനൂല്ല്യ. എന്റെ ബസ്സ്‌ എടുക്ക്വേം ചെയ്തു."എന്തോ ഓർത്തു നിന്ന് ഒരു ദീർഘനിശ്വാസത്തോടെ അമ്മ അകത്തേക്ക്‌ പോയി. അമ്മ പിന്നീട്‌ ഒന്നും അന്വേഷിക്കാൻ താല്‌പര്യം കാണിച്ചില്ല.ഇന്നലെ എറണാകുളത്ത്‌ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. തിരിച്ചു വരും വഴിയാണ്‌ സുമിത്രേച്ചിയെ കണ്ടത്‌. സുമിത്രേച്ചി...

Monday, September 21, 2009

ഒരു കിടപ്പറക്കഥ

"മുല്ല പൂത്തിരിക്കുന്നു." ജനാലയടയ്ക്കുമ്പോൾ പുറത്തേക്കു നോക്കി ഗന്ധം നുകർന്ന്‌ അവൾ പറഞ്ഞു.രാത്രിയാണതു പൂക്കുക. ഏറെ ദൂരേക്കുവരെ ഗന്ധമുണ്ടാകും."നീ വാ... ജനാലയടച്ച്‌...!" ഞാനവളുടെ വിരലുകളിൽ പിടിച്ചു വലിച്ചു.തലയൊന്നു ചെരിച്ച്‌ നേരിയ അവിശ്വസനീയതയോടെ അവളെന്നെ നോക്കി. എന്റെ കണ്ണുകളിലെ വറ്റാത്ത കുസൃതിച്ചിരി കണ്ട്‌ അടുത്തു വന്നു ചോദിച്ചു: "എന്താപ്പോ ഒരിളക്കം പതിവില്ലാതെ..."അരയിൽ കൈ ചുറ്റി കട്ടിലിലേക്കവളെ വീഴ്ത്തുകയായിരുന്നു എന്നു പറയുകയാവും ശരി. ചുണ്ടുകൾ അവളുടെ മുഖം നിറയെ പരതി നടന്നു.ദുർബലമായി തള്ളിമാറ്റിക്കൊണ്ടവൾ പറഞ്ഞു:"മോളുണരും..."അപ്പോഴും അവളുടെ...

Wednesday, March 4, 2009

എഴുത്തുകാർ ജാഗ്രതൈ!! (ബൂലോകർക്കും ബാധകം)

"ചില വലിപ്പങ്ങൾ, എന്തുകൊണ്ടോ എനിക്കു ബോധ്യമാകുന്നേയില്ല. തലകുത്തിനിന്നാലും മണ്ടയിൽ കയറാത്ത മഹത്വങ്ങളിലൊന്ന് സാഹിത്യകാരനെന്ന നിലയിൽ വൈക്കം മുഹമ്മദ്‌ ബഷീറിനുണ്ടെന്ന് ആളുകൾ പറയുന്ന മഹത്വമാണ്‌." - മാതൃഭൂമിയിൽ (86:53) വി.സി. ശ്രീജൻ എഴുതുന്നു.(ആരാധകരേ, അത്ര കേമനായിരുന്നോ ബഷീർ?)തലക്കെട്ടും ആദ്യ ഖണ്ഡികയും വായിച്ചപ്പോൾ ഓർമ്മ വന്നത്‌ ഒരു ആനയെപ്പറ്റിയുള്ള ചൊല്ലാണ്‌. നമ്മുടെ നാട്ടിലെ 'മമ്മൂട്ടി ഫാൻസ്‌', 'മോഹൻലാൽ ഫാൻസ്‌' എന്നൊക്കെ പറയുന്ന തരത്തിലുള്ള ഒരു 'ബഷീർ ഫാനൊ'ന്നുമല്ല ഞാൻ. ബഷീറിനെപ്പറ്റിയുള്ള വാഴ്ത്തലുകൾ ഒരൽപം അതിരു കടന്നിട്ടില്ലേ എന്ന അദ്ദേഹത്തിന്റെ...

Saturday, February 14, 2009

ചാലിയത്തെ ഒരു വൈകുന്നേരം

കോഴിക്കോടിനെയും മലപ്പുറത്തെയും അതിരുകെട്ടിത്തിരിച്ചിരിക്കുന്നത്‌ ചാലിയാർ പുഴയാണ്‌. മുൻപ്‌ തോണിയായിരുന്നു കടത്ത്‌. ഇപ്പോൾ ജങ്കാർ സർവ്വീസുണ്ട്‌. ഒരു വൈകുന്നേരം ബേപ്പൂര്‌ നിന്ന്‌ ജങ്കാറിൽ ചാലിയത്ത്‌ വന്നിറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ...

എന്റെ സുഹൃത്തുക്കള്‍