രാപ്പക്ഷി, നീയെന്റെ ഹൃത്തിന്റെ,യാകാശ-മൗനത്തി,ലാദ്രസ്വരമായലിഞ്ഞവള്‍!രാപ്പൂവ് പൂത്തൊരെൻ പൂച്ചില്ലയിൽ സ്നേഹ-ദൂതുമായെത്തും മരന്ദമായ് വന്നവൾ!ആദ്യമേഘം തന്ന ദാഹനീർ മോന്തിയെൻമൃത്തിന്റെ ഹർഷാശ്രുബാഷ്പമായ്‌ത്തീർന്നവൾ!മാനസ ജാലക വാതിൽ തുറക്കവെ,നൽക്കുളിരായെന്നെയാദ്യം പൊതിഞ്ഞവൾ!യാത്രാമൊഴികളിൽ ചായുന്ന നൊമ്പരംഓർമ്മതൻ ചെപ്പിലടചു സൂക്ഷിച്ചവൾ!സർഗ്ഗതാളങ്ങളിൽ നിന്റെയീണങ്ങളെസോമരസമൂട്ടിയെന്നെ ഉണർത്തിയോൾ!പാഥേയമെന്നും വഴിയിൽക്കളയുവാ-നോതിനിൻ സ്നേഹാമൃതം എന്നെയൂട്ടുവോൾ!ശ്യാമയാമങ്ങളിൽ എന്റെ മനസ്സിന്റെവാതായനങ്ങളിൽ മുട്ടിയുണർത്തുവോൾ!തൂലികത്തുമ്പിൽ നീയൂറിയെത്തീട്ടെന്നെനോക്കിചിരിക്കവേ...