Saturday, April 23, 2011

തുഞ്ചന്‍മീറ്റിന് ശേഷം...

തൊരൊഴുക്കായിരുന്നു.
തലേന്നുമുതല്‍ പതുക്കെ, പലവഴിയേ എത്തിച്ചേര്‍ന്ന് ഒരു പുഴയാവുകയായിരുന്നു നമ്മള്‍. വൈകുന്നേരത്തോടെ പലവഴി പിരിഞ്ഞുപോകുമ്പോഴേക്കും സൗഹൃദത്തിന്റെ ഒരു കടല്‍ തീര്‍ത്ത്...
എന്നുമോര്‍മ്മിക്കാന്‍ മധുരമായൊരു കൂടിച്ചേരല്‍! മാസങ്ങളുടെ മുന്നൊരുക്കവും കാത്തിരിപ്പുമായിരുന്നു ഏപ്രില്‍ 17നായി.



എന്റെ ആദ്യ ബൂലോകമീറ്റായിരുന്നു ഇത്. മുന്‍ മീറ്റുകളുടെ, വായിച്ചറിഞ്ഞ വിവരണങ്ങള്‍ ഏറെ കൊതിപ്പിക്കുകയും ചെയ്തിരുന്നു. കൊട്ടോട്ടിക്കാരന്റെ മലബാറില്‍ ഒരു ബ്ലോഗേഴ്‌സ് മീറ്റ് - ആലോചനാപോസ്റ്റ് എന്ന പോസ്റ്റിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്നോര്‍മ്മയില്ലെങ്കിലും, പിന്നെ ആശയത്തിന്റെ പിന്നാലെ കൂടാന്‍ ഞാനുമുണ്ടായിരുന്നു.ഇന്നുവരെ ഒരു ബ്ലോഗേഴ്‌സ് മീറ്റിലും പങ്കെടുത്തിട്ടില്ലാത്തതിനാല്‍, മീറ്റ് സംഘടിപ്പിക്കുക എന്നൊക്കെ ആലോചിച്ചപ്പോള്‍ത്തന്നെ ആശങ്കയുണ്ടായിരുന്നു. തിരൂരില്‍ നിന്നുതന്നെ ഡോ. അര്‍ .കെ. എത്തിച്ചേര്‍ന്നപ്പോള്‍ ഒരുവിധം ധൈര്യമായി. മികച്ച സംഘാടകരായ കൊട്ടോട്ടിക്കാരന്റെയും ആര്‍ .കെ. തിരൂരിന്റെയും കൂടെ വെറുമൊരു സഹായി മാത്രമായി കൂടുകയായിരുന്നു ഞാനും. കാര്യങ്ങളെല്ലാം മുറയ്ക്ക് നടന്നുപോകുന്നില്ലേ എന്ന് പരസ്പരം വിളിച്ചന്വേഷിച്ച് ഉറപ്പു വരുത്തിക്കൊണ്ടിരുന്നു. വലുതായുള്ള പാകപ്പിഴകളൊന്നും കൂടാതെയാണ് മീറ്റ് നടന്നതെന്ന് ഇതിനകം വന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുമ്പോള്‍ സന്തോഷമുണ്ട്. പോരായ്മകള്‍ തീര്‍ച്ചയായും ഉണ്ട്. എങ്കിലും, പരസ്പരം പരിചയപ്പെടാനും സൊഹൃദം പുതുക്കാനും നല്ലൊരു വേദിയായിരുന്നു മീറ്റ് എന്നാണു മനസ്സിലാക്കാനാകുന്നത്.

ഒരല്പം ദുഃഖം ഉള്ളിലുണ്ട്. കാണാനും പരിചയപ്പെടാനും ഏറെ ആഗ്രഹിച്ച പലരെയും മീറ്റിന്റെയന്ന് തിരക്കുകള്‍ക്കിടയില്‍ പരിചയപ്പെടാന്‍ കഴിയാതെപോയി. സഹജമായുള്ള ഉള്‍വലിയല്‍ സ്വഭാവം പലപ്പോഴും ഒരു ഘടകമായിരുന്നു. പിന്നെ പല ആവശ്യങ്ങള്‍ക്കുമായി ഓടിപ്പായുന്നതിനിടയില്‍ കണ്‍മുന്നില്‍ കണ്ടിട്ടും തിരിച്ചറിയപ്പെടാതെ പോയിട്ടുണ്ട്. അറിഞ്ഞവരോടു തന്നെയും ഒരു വാക്ക് മിണ്ടാനാവാതെ പോയിട്ടുണ്ട്. അല്പം ജാടയോടെയുള്ള പ്രതികരണം പ്രതീക്ഷിച്ചവരില്‍ നിന്നും ഹൃദയം പിടിച്ചെടുക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി! (ജാട കാണിക്കാന്‍ മാത്രം കയ്യിലിരുപ്പൊന്നുമില്ലെങ്കിലും, നന്ദു അങ്ങനെയാണോ എന്ന് തോന്നാന്‍ പാകത്തില്‍ എന്റെ പെരുമാറ്റം ആര്‍ക്കെങ്കിലും അനുഭവപ്പെട്ടെങ്കില്‍, അതുവെറും തെറ്റിദ്ധാരണ മാത്രമെന്ന് തിരുത്താനാഗ്രഹിക്കുകയും, ക്ഷമചോദിക്കുകയും ചെയ്യുന്നു.)

മീറ്റ് കഴിഞ്ഞതിനു ശേഷവും, ബൂലോകത്തിന് പുറത്ത് ബ്ലോഗ് മീറ്റ് ഒരു ചര്‍ച്ചാവിഷയമായി നിലനില്‍ക്കുന്നുണ്ട് എന്നതാണ്, മറ്റു മാധ്യമങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന അന്വേഷണ വിളികളില്‍ നിന്നും മനസ്സിലാക്കാനാവുന്നത്. ഈ മീറ്റോടെ ബ്ലോഗിങ്ങിനെപ്പറ്റി കൂടുതല്‍പേര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്; ബ്ലോഗിലേക്കു കടന്നുവരുന്നുണ്ട്. അടുത്ത ബ്ലോഗ് മീറ്റാകുമ്പോഴേക്കും മലയാളം ബ്ലോഗ് എന്ന മാധ്യമം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും, ചര്‍ച്ച ചെയ്യപ്പെടുന്നതുമായി മാറുക മാത്രമല്ല, കുറേക്കൂടി ജനകീയമാകേണ്ടതുണ്ട്. ഈ ഊര്‍ജ്ജം അതിനു ചെലവഴിക്കാന്‍ നമുക്കു കഴിയണം. ഇല്ലെങ്കില്‍ ഇപ്പോള്‍ മലയാളം ബ്ലോഗിംഗിനു കിട്ടിയ എക്‌സ്‌പോഷര്‍ അര്‍ത്ഥമില്ലാത്തതാകും.

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ശില്പശാലകള്‍ നടത്തുന്നതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു. അവരവരുടെ പ്രദേശത്തെ ശില്പശാലകള്‍ വിളിച്ചു ചേര്‍ക്കാന്‍ ഓരോ ബ്ലോഗര്‍മാരും തയ്യാറാകുമെന്ന് കരുതുന്നു. സഹായിക്കാനാകുന്ന മറ്റു ബ്ലോഗര്‍മാരെ സഹകരിപ്പിച്ച് കേരളത്തില്‍ എല്ലായിടത്തും ശില്‍പശാലകള്‍ ഉണ്ടാകട്ടെ. ബൂലോകര്‍ ഒരു സംഘടനയല്ലാത്തതുകൊണ്ടും, മേല്‍ക്കമ്മറ്റി-കീഴ്ഘടകങ്ങളില്ലാത്തതുകൊണ്ടും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ ഓരോ ബ്ലോഗര്‍മാരും സ്വന്തം പ്രദേശത്തെയോ, പഞ്ചായത്തിലെയോ ഉത്തരവാദിത്തം സ്വയമേറ്റെടുത്ത് മുന്നിട്ടിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ലഭ്യരായ സഹ ബ്ലോഗര്‍മാരെയും കണ്ടെത്തണം. ബൂലോകം കൂടുതല്‍ വിശാലമാകട്ടെ...

25 comments:

Yasmin NK said...

വിശാലമാകട്ടെ.ആശംസകള്‍

രമേശ്‌ അരൂര്‍ said...

സാര്‍ത്ഥകമായ പരിശ്രമങ്ങള്‍ക്ക് ലാല്‍ സലാം ...ഇനിയും ബ്ലോഗു കൂട്ടായ്മകള്‍ ഉണ്ടാകട്ടെ ..
ആശംസകള്‍ ..:)

കൂതറHashimܓ said...

എനിക്കും കിട്ടി നല്ലൊരു ദിവസം തുഞ്ചന്‍പറമ്പില്‍ നിന്ന്. ഒരു പാട് ചിരിക്കാനും സംസാരിക്കാനും സന്തോഷിക്കാനും കഴിഞ്ഞു. ആ സന്തോഷം ഇപ്പോളും നിലനില്‍ക്കുന്നു

Villagemaan/വില്ലേജ്മാന്‍ said...

ഇതുപോലുള്ള സംരംഭാഗല്‍ ഇനിയും ഉണ്ടാവട്ടെ.
ആശംസകള്‍..

ponmalakkaran | പൊന്മളക്കാരന്‍ said...

പ്രിയ നന്ദു ഒരുപാട് ഒരുപാട് നന്ദി....

SHANAVAS said...

നന്ദുവിനെ കണ്ടു നന്ദി അറിയിക്കണം എന്ന് വിചാരിച്ചു , നോക്കുമ്പോള്‍ എല്ലാം നന്ദു തിരക്കിലായിരുന്നു.നന്ദി ഇപ്പോള്‍ പ്രകടിപ്പിക്കുന്നു.ആദ്യം വിവരങ്ങള്‍ ഫോണിലൂടെ തന്നതിനും പിന്നെ തിരൂരില്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്തു തന്നതിനും.എനിക്കും മീറ്റിനെപ്പറ്റി നല്ലത് മാത്രമേ പറയാന്‍ ഉള്ളൂ.ആശംസകള്‍.

വാഴക്കോടന്‍ ‍// vazhakodan said...

നന്ദുവിനെ ഞാന്‍ കണ്ടു,
നന്ദു എന്നെ കണ്ടു,
നന്ദു കുഞ്ഞീവിയെ ചുറ്റും നോക്കി,
പക്ഷേ കുഞ്ഞീവിയെ മാത്രം കണ്ടില്ല :):)
കുഞ്ഞീവി വന്നില്ല, നന്ദൂനെ പറ്റിച്ചു :)

കുഞ്ഞൂസ് (Kunjuss) said...

മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും നല്ലൊരു അനുഭവമായി എന്നത് പോസ്റ്റുകളിലൂടെ വായിച്ചറിയാന്‍ കഴിഞ്ഞു നന്ദൂ.... നന്ദുവിനും മറ്റു സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍ ...!

പട്ടേപ്പാടം റാംജി said...

ഇനിയും കൂടുതല്‍ പറക്കട്ടെ.
നന്നായി നടത്താന്‍ കഴിഞ്ഞതില്‍ എല്ലാവര്ക്കും നന്ദി.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സന്തോഷത്തിൽ പങ്കു ചേരുന്നു. സൌഹ്ര്‌ദങ്ങൾ അഭംഗുരം തുടരുമാറാകട്ടെ. ആശംസകൾ

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇനിയും നമുക്ക് ബ്ലോഗിന് വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാം... ശില്പശാലകളിലൂടെ.

ajith said...

അര്‍ഥവത്തായ കൂട്ടായ്മകള്‍ അധികരിക്കട്ടെ. തുഞ്ചന്‍ മീറ്റിനെപ്പറ്റി ഓരോ പോസ്റ്റ് വായിക്കുമ്പോഴും നല്ലൊരു ചിത്രം ലഭിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

അതൊരൊഴുക്കായിരുന്നു.
തലേന്നുമുതല്‍ പതുക്കെ, പലവഴിയേ എത്തിച്ചേര്‍ന്ന് ഒരു പുഴയാവുകയായിരുന്നു നമ്മള്‍. വൈകുന്നേരത്തോടെ പലവഴി പിരിഞ്ഞുപോകുമ്പോഴേക്കും സൗഹൃദത്തിന്റെ ഒരു കടല്‍ തീര്‍ത്ത്...
എന്നുമോര്‍മ്മിക്കാന്‍ മധുരമായൊരു കൂടിച്ചേരല്‍!

ഒപ്പം മീറ്റ് സംഘടിപ്പിച്ച ഈ അമരക്കാരനും ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ

പാവത്താൻ said...

“ഞാനിതിലൊന്നും പെട്ട ആളേയല്ലേ, വെറുമൊരു വഴിപോക്കനാണേ..” എന്ന മട്ടില്‍. വേണ്ട കാര്യങ്ങളെല്ലാം ചെയ്തു കൊണ്ട് എല്ലായിടത്തും; പ്രത്യേകിച്ചും ഊട്ടു പുരയില്‍ വിളമ്പാനും മറ്റും(ഉണ്ണാനല്ല); വിയര്‍ത്തു കുളിച്ചു നടക്കുന്ന നന്ദുവിനെ പ്രത്യേകം ഓര്‍ക്കുന്നു.
നന്ദി നന്ദൂ... ഒരവിസ്മരണീയമായ മീറ്റ് സമ്മാനിച്ചതിന്. വീണ്ടും കാണാം.

mayflowers said...

മീറ്റിനെപ്പറ്റിയുള്ള പോസ്റ്റുകള്‍ വന്നു കൊണ്ടേയിരിക്കുന്നു..
എന്റെ സങ്കടം കൂടിക്കൊണ്ടേയും..
നല്ല വിവരണം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇനിയും ഇത്തരം മീറ്റുകളുണ്ടാകട്ടെ.
ആശംസകള്‍..

നന്ദു said...

@ മുല്ല,
@ രമേശ്അരൂര്‍, നന്ദി.
@ കൂതറHashim - തുഞ്ചന്‍ മീറ്റിന് കിട്ടിയ കൂതറയല്ലാത്ത സുഹൃത്ത്...
@ Villagemaan,
@ ponmalakkaran,
@ SHANAVAS, നന്ദി.
@ വാഴക്കോടന്‍, ഹഹഹ...
@ കുഞ്ഞൂസ്,
@ റാംജി,
@ പള്ളിക്കരയില്‍, നന്ദി!!
@ ഡോ. ആര്‍.കെ. തിരൂര്‍, ശില്പശാലകള്‍ക്കായി ഒന്നിക്കാം.
@ ajith,
@ മുരളീമുകുന്ദന്‍ ബിലാത്തിപ്പട്ടണം, നന്ദി.
@ പാവത്താന്‍, വീണ്ടും കാണണം.
@ mayflowers,
@ റിയാസ് (മിഴിനീര്‍ത്തുള്ളി), നന്ദി...

keraladasanunni said...

അടുത്ത ബ്ലോഗ് മീറ്റിനായി കാത്തിരിക്കുന്നു.

K@nn(())raan*خلي ولي said...

ഉണ്ടാകട്ടെ നല്ലൊരു കൂട്ടായ്മ. ആശംസകള്‍

khader patteppadam said...

ഞാനുമുണ്ടായിരുന്നു, അവിടെ. പരിചയപ്പെടാന്‍ കഴിഞ്ഞില്ല.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മീറ്റ് കഴിഞ്ഞപ്പോള്‍ പോസ്റ്റും നിന്നോ?

jiya | ജിയാസു. said...

ഗ്രാഫിക്സ് ഡിസൈനർ ആയതു കൊണ്ടാണോ ബ്ലോഗിൽ ഒരു ഗ്രാഫിക്സും ഇല്ലാത്തത്:)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തുഞ്ചന്‍പറമ്പില്‍ നിന്ന് മുങ്ങിയ നന്ദുവിനെ കാണ്മാനില്ല!

കൈതപ്പുഴ said...
This comment has been removed by the author.
കൈതപ്പുഴ said...

അടുത്ത ബ്ലോഗ് മീറ്റിനായി കാത്തിരിക്കുന്നു.

എന്റെ സുഹൃത്തുക്കള്‍