പ്ര
ണയിയുടെ ഓരോ അണുവിലും
സൗന്ദര്യം ദര്‍ശിക്കുന്ന
ഒരു കണ്ണ്...
ഇണയുടെ ഓരോ വാക്കിലും
സംഗീതം ശ്രവിക്കുന്ന;
ഹൃദയത്തിലേക്കു തുറന്നിരിക്കുന്ന
ഒരു വാതിലായ
ഒരു കാത്...
വിശ്വാസം ശ്വാസമാകുന്ന;
പ്രണയാനുഭവങ്ങളുടെ
സുഗന്ധം നുകരാന്‍ മാത്രം
ഒരു നാസിക...
പ്രാണനെ തൊട്ടറിയുന്ന
ഹൃദയവിരല്‍ത്തുമ്പിലെ വിലോലമായ
ഒരു സ്പര്‍ശനേന്ദ്രിയം...
പ്രണയത്തിന്റെ മധുരം മാത്രം നുണയാനും
പ്രണയാക്ഷരങ്ങള്‍ക്ക് ഊഞ്ഞാലാകാനും
ഒരു നാവ്...
Thursday, January 13, 2011
പ്രണയത്തിന്റെ ഇന്ദ്രിയഗ്രാമം
Subscribe to:
Post Comments (Atom)
13 comments:
"പ്രണയം പ്രണയം സര്‍വത്ര പ്രണയം ..മണ്ണില്‍ തുടിക്കുന്നോരോ അണുവിലും അണയാത്ത പ്രണയം.......hi,, "
കവിത ഇനിയും മനോഹരമാവട്ടെ.....
പ്രണയ ഭാവന നന്നായി
ഇനിയും പോരട്ടെ.
ആശംസകള്‍.
Pranayam- podi paratte...aashamsakal.
പ്രണയത്തിന്റെ മധുരം മാത്രം നുണയാനും
പ്രണയാക്ഷരങ്ങള്‍ക്ക് ഊഞ്ഞാലാകാനും
ഒരു നാവ്...
കൊള്ളാം.
വ്യത്യസ്തതയുള്ള കവിത ...ഇഷ്ടമായി
Jithu, വിദ്യാരംഗം, പട്ടേപ്പാടം റാംജി, സുജിത് കയ്യൂര്‍, moideen angadimugar, രമേശ് അരൂര്‍... സന്ദര്‍ശനത്തിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
പ്രണയം പൂത്ത മനസ്സില്‍ നിന്നു
നാവില്‍ വരുന്നത് എല്ലാം പ്രണയം...
ആശംസകള്‍ നന്ദു..
പ്രാണനെ തൊട്ടറിയുന്ന
പ്രണയം.....
മനോഹരം കവിത!!!!!
ആശംസകള്‍ ...
nice
@ ente lokam, റാണിപ്രിയ, MyDreams...
നന്ദി...!
nice
നല്ല കവിത ,ഇത് fb യില്‍ ഷെയര്‍ ചെയ്യുന്നു
Post a Comment