നീ എന്റെ ചുറ്റിനും
നിറയുന്ന ആകാശമാണ്.
നിന്റെ ഇളം നീലിമയില്‍
നിറയുന്നത് ഞാനാണ്.
നിന്നിലെ മഴവില്ലാകുന്നത്;
ഒരു നിമിഷം പോലും നിന്നെയുറക്കാതെ
നിന്നില്‍ പറക്കുന്ന ഓരോ പറവയുമാകുന്നത്;
ഏകാന്ത നിമിഷങ്ങളിലെ
മൗനത്തിന്റെ മുഴക്കമാകുന്നത്;
ചിന്തകളിലെ മഴമേഘങ്ങളും,
വെണ്‍മേഘങ്ങളുമാകുന്നത്...
... എല്ലാം!
* * * * *
നീ... എന്നെ വഹിക്കുന്ന കാറ്റാണ്.
നീ വരും വഴികളില്‍ നിനക്കായ്
പൂത്തുനില്ക്കുന്ന പൂക്കളാകുന്നത്;
നിന്നില്‍ നിറയുന്ന സുഗന്ധങ്ങളാകുന്നത്;
നിന്നിലൂയലാടുന്ന വല്ലികളാകുന്നത്;
നിന്റെ ചുംബനമേല്ക്കുന്ന മുളംതണ്ടിന്റെ
ഇങ്ങേത്തലയ്ക്കലെ സംഗീതമാകുന്നത്;
ഒരു വാതില്‍ കടന്ന് അവനില്‍ നിറയുമ്പോള്‍
നീയറിഞ്ഞ ഒരവ്യക്ത സാന്നിദ്ധ്യമാകുന്നത്...
... ഞാനാകുന്നു.
* * * * *
നീയെന്നെപ്പൊതിയുന്ന തെളിനീരാണ്
ഞാനോ!?...
നിന്റെ മഴക്കൂന്തലിലൊളിക്കുന്ന
തണുപ്പാണ്.
നിന്റെ നീരൊഴുക്കുകളുടെ
നൂപുരദ്ധ്വനിതാളമാണ്.
നിന്റെ കടലാഴത്തിലെ
ഉപ്പാണ്.
* * * * *
നീയെന്റെ ജീവന്റെ
അഗ്നിയാണ്!
ഇവന്റെ ഹൃദയച്ചിമിഴിലെരിയുന്ന നിനക്ക്
എണ്ണയും തിരിയുമാകുന്നത്;
നിന്റെ യാഗങ്ങള്‍ക്കു ഹവിസ്സാകുന്നത്...
ഈയാംപാറ്റകള്‍ പോലെ
നിമിഷക്കുരുന്നുകളെ നിന്നിലര്പ്പിക്കുന്നത്;
നിനക്ക് ചൂടാകുന്നത്;
വെളിച്ചമാകുന്നത്;
നിന്നെ നീയാക്കുന്നത് പോലും;
...ഞാന്‍ തന്നെയാകുന്നു.
* * * * *
നീ, എന്റെ കര്‍മ്മത്തിന്റെ ഭൂമികയാകുന്നു.
നീയെന്നെത്താരാട്ടുന്ന പ്രകൃതി!
നിന്റെ പുരുഷന്റെ ഹൃദയം
എന്റെ പാനപാത്രവും,
അവന്റെ ഉയിര്
എന്റെ അമൃതവുമായിരിക്കുന്നു.
ആദിയും അന്തവുമില്ലാത്തവനെങ്കിലും
ഞാന്‍
നിങ്ങള്‍ക്ക് കുരുന്നായിപ്പിറന്നിരിക്കുന്നു...
എന്റെ വേരുകള്‍ നിന്റെ
ആഴങ്ങളില്‍ പടര്‍ന്നിറങ്ങിയിരിക്കുന്നു.
ഞാന്‍ നിന്റെ പ്രണയമാകുന്നു...!!!
Sunday, December 12, 2010
പ്രണയമാണ് ഞാന്‍ സഖീ...
Subscribe to:
Post Comments (Atom)
10 comments:
ഇന്നും
ഞാന്‍ പ്രണയത്തിന്റെ ലഹരിയിലാണ്.
എന്നെന്നേയ്ക്കുമായി
എന്റെ ഹൃദയം
അതില്‍ മുങ്ങിപ്പോയിരിക്കുന്നു...
എന്റെ വേരുകള്‍ നിന്റെ
ആഴങ്ങളില്‍ പടര്‍ന്നിറങ്ങിയിരിക്കുന്നു.
വികാരം കൊള്ളാം.
" Nee njaan thanneyaakunnu "
ഹോ സമ്മതിച്ചു...
നീ അവളുടെ പ്രണയം തന്നെയാണ്..
ഇല്ലെങ്കില്‍ ഇത്രയേറെ എഴുതാന്‍ പറ്റില്ല...
ആശംസകള്‍
പ്രണയം ..............:)
കൊള്ളാം....പ്രണയം
പ്രണയം ഇത്രമേല്‍ വിശാലമോ!
നീ പ്രണയത്തിന് വിഹായസ്സില്‍
അവളെ വഹിക്കുന്ന
പുഷ്പക വിമാനമാണ്..
(എനിക്ക് വയ്യേ..)
moideen angadimugar, സുജിത് കയ്യൂര്‍, പദസ്വനം, MyDreams, faisu madeena, ഇസ്മയില്‍ കുറുമ്പടി (തണല്‍), സലീം ഇ.പി... എല്ലാവര്ക്കും നന്ദി!!
പ്രണയം പ്രളയമാകുന്നു, കവിതയിലൂടെ, ഇത്തിരികൂടി പ്രണയത്തിന്റെ ചൂട് കൂട്ടാനുണ്ട്, വാക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍.
ആശംസകള്‍.
Post a Comment