Monday, February 28, 2011

പുനരപിജനനം

ങ്ങേയറ്റം വിചിത്രമായിരുന്നു അയാളുടെ വേഷം. സായിപ്പിന്റേതുപോലുള്ള തൊലിയുള്ള അയാള്‍ ഏതു ദേശക്കാരനാണെന്നോ, ഭാഷക്കാരനാണെന്നോ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കൗബോയ് രീതിയിലുള്ള ഒരു തൊപ്പിയും, പഴകിപ്പൊളിഞ്ഞ് തുന്നിക്കൂട്ടിയ കറുത്തൊരു ഓവര്‍കോട്ടും മുഷിഞ്ഞ വെളുത്ത മുണ്ടും, രണ്ടുതരവും വലിപ്പവുമായ ചെരിപ്പുകളുമൊക്കെയായി അന്നും അയാള്‍ വരുമ്പോള്‍ യാക്കോബ് അവശതയോടെ, കണ്ണു തുറന്നു കിടക്കുകയായിരുന്നു. ഉറക്കുത്തിയ മച്ചിലേക്കു നോക്കി കിടക്കുമ്പോള്‍ മനസ്സിലുള്ളതിനെപ്പറ്റി അയാള്‍ക്കുപോലും വ്യക്തതയുണ്ടായിരുന്നില്ല. കണ്ണുകളില്‍ തളര്‍ച്ച വന്നു തൂങ്ങുമ്പോഴും ചിതലു പിടിച്ച് പൊടിഞ്ഞു തുടങ്ങിയ, എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന ഗൃഹത്തിലെ വെറും തറയില്‍ കിടന്ന് യാക്കോബ് അര്‍ത്ഥമോ, അടുക്കും ചിട്ടയുമോ ഇല്ലാത്ത ചിന്തകളിലൂടെ ഭ്രാന്തമായൊരു സഞ്ചാരത്തിലായിരുന്നു.

യാക്കോബ് കിടന്ന കിടപ്പില്‍ തലചെരിച്ചു നോക്കുന്നുണ്ടായിരുന്നു. വിചിത്രരൂപി, തലേന്ന് ക്യാന്‍വാസില്‍ യാക്കോബ് knife കൊണ്ട് തോണ്ടിയിട്ട മഞ്ഞ നിറത്തിന്റെ അടരുകളില്‍ വിരലോടിക്കുകയായിരുന്നു. എണ്ണച്ചായത്തിന്റെ സ്‌ട്രോക്കുകളില്‍ സാമൂഹ്യാവസ്ഥകളുടെ അമൂര്‍ത്തമായ പ്രതീകങ്ങള്‍ക്കിടെ അയാളുടെ വിചിത്രരൂപം അവ്യക്തമായെങ്കിലും തെളിഞ്ഞും മറഞ്ഞും കിടന്നിരുന്നു.

യാക്കോബിനുവേണ്ടി മോഡലായി ഇരുന്നു കൊടുക്കാന്‍ അയാള്‍ക്ക് ഏതും പ്രയാസമുണ്ടായിരുന്നില്ല. അല്ലെങ്കിലും അയാളുടെ പ്രയാസങ്ങളോ, വേദനകളോ, സന്തോഷമോ ഒന്നുംതന്നെ മുഖത്തോ, ശരീരചേഷ്ടകളിലോ അടയാളപ്പെട്ട് ആരും കണ്ടിരുന്നില്ല. കനപ്പെട്ട ഒരു നിഗൂഢതയില്‍ വലയം ചെയ്യപ്പെട്ട് അയാളവിടെ ജീവിച്ചു.
ഒരിക്കല്‍, എവിടെനിന്നെന്നറിയാതെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടതാണയാള്‍ അവിടെ. സംസാരശേഷി ഉണ്ടോ എന്നുപോലും ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇടിഞ്ഞുപൊളിഞ്ഞ, മാന്യന്മാരുടെ പഴയ ക്ലബ്ബിലോ അടുത്തുള്ള കലുങ്കിന്റെ മേലോ അയാള്‍ എപ്പോഴുമുണ്ടായിരുന്നു. അത്യാവശ്യങ്ങള്‍ക്കു മാത്രം നീട്ടുന്ന കൈയില്‍ വീഴുന്ന നാണയങ്ങളില്‍ അയാളുടെ വിശപ്പ് തൃപ്തമായി.

യാക്കോബല്ലാതെ ആരുംതന്നെ അയാളെ ഒരു മനുഷ്യജന്മമെന്ന രീതിയിലെങ്കിലും ഒരിക്കല്‍പ്പോലും നോക്കിയിരുന്നോ എന്നുമറിയില്ല. കൃത്യമായി എന്നും രാവിലെ ഒമ്പതുമണിയോടടുത്ത് യാക്കോബിന്റെ കാന്‍വാസിനു മുമ്പില്‍ അയാള്‍ ഹാജരുണ്ടാകും. ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ആ ചിത്രത്തിലെ നരച്ച നിറങ്ങളില്‍ താന്‍ രൂപപ്പെട്ടുകിടന്നത് അയാള്‍ അറിഞ്ഞിരിക്കുമോ എന്നും ആര്‍ക്കറിയാം!

ആര്‍ക്കും വേണ്ടാതെ കിടന്ന ആ സ്റ്റുഡിയോയിലെ അസംഖ്യം ചിത്രങ്ങളില്‍ അവസാനത്തേതായി ആ ചിത്രവും സ്ഥാനം പിടിക്കുമായിരുന്നു.

അഞ്ചു ദിവസമായി തുടര്‍ന്നുപോന്ന നിരാഹാരം മുടക്കി ചുണ്ടിലേക്കു പകര്‍ന്നതിന്റെ ബാക്കി ഒരല്പം വിഷം മാത്രം യാക്കോബിന്റെ വലതുകൈയിലെ കുപ്പിയില്‍ അവശേഷിച്ചിരുന്നു. യാക്കോബിന്റെ വായുടെ ഇടതുകോണിലൂടെ കിനിഞ്ഞിറങ്ങി നിലത്തുപരന്ന രക്തം കണ്ടിട്ടും സ്ഥായിയായ നിര്‍വ്വികാരതയോടെ അയാള്‍ ചിത്രത്തേയും യാക്കോബിനേയും മാറിമാറി നോക്കുക മാത്രം ചെയ്തു. പിന്നെ പതുക്കെ വന്ന് യാക്കോബിന്റെ സമീപം, സ്വസ്ഥമായി മരണത്തിലേക്കു പോകാന്‍ അനുവദിക്കും പോലെ ഏറെനേരം വെറുതെ ഇരിക്കുക മാത്രം ചെയ്തു. കാരുണ്യത്തോടെ, യാക്കോബിന്റെ നെഞ്ചില്‍ കൈവെച്ച് അവസാനതുടിപ്പും നെഞ്ചകത്ത് ഒടുങ്ങിയമരുന്നത് അയാള്‍ തൊട്ടറിഞ്ഞു.

ഉച്ചവെയിലില്‍ , ഛായാചിത്രം വഹിച്ചുകൊണ്ട് ആ വിചിത്രരൂപി ചന്തയിലെ ചൂടുപിടിച്ച ആകാശത്തിന്റെ ചുവടെ നിന്നു. ഇരുകൈയും ഉയര്‍ത്തി തൊപ്പിക്കുമുകളില്‍ ചിത്രം പിടിച്ച് നിശ്ചലനായി അയാള്‍ നിലകൊണ്ടു. അയാള്‍ക്കു ചുറ്റും ഒരു ജനക്കൂട്ടം പരന്നു കിടപ്പുണ്ടായിരുന്നു.

31 comments:

Unknown said...
This comment has been removed by the author.
ente lokam said...

ഒരു പുനര്‍ ജന്മം ആണോ ഉദ്ദേശിച്ചത് ?..ഒരേ വ്യക്തിത്വങ്ങളുടെ
പുനര്‍ജനി ? ആരും തിരിഞ്ഞു നോക്കാന്‍ ഇല്ലാത്ത ചിത്രങ്ങളും പേറി വിശപ്പിന്റെ അന്ത്യമായ മരണം സ്വയം പുല്‍കുന്ന ചിത്രകാരനും വിശപ്പ്‌ തീര്‍ക്കാന്‍ വേണ്ടി മാത്രം തെണ്ടി ജീവിക്കുന്ന ആ പ്രാകൃതനും
ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ ?അവ താദാല്‍മ്യം പ്രാപിക്കുമ്പോള്‍
ആ വിചിത്ര രൂപനും തന്നെപറ്റി ഉള്ള തിരിച്ചറിവ് കിട്ടുന്നു ...????
ഒന്ന് വിശദീകരിക്കണേ ..."

Appu Adyakshari said...

കൊള്ളാം നന്ദൂ.

കൂതറHashimܓ said...

ഇത്തിരി കട്ടി ഉള്ളതിനാലാവാം കാര്യായിട്ട് മനസ്സിലായില്ലാ

>>>ഇരുകൈയും ഉയര്‍ത്തി തൊപ്പിക്കുമുകളില്‍ ചിത്രം പിടിച്ച് നിശ്ചലനായി അയാള്‍ നിലകൊണ്ടു<<<
അതെന്തിനാ?

bobby said...

adipoli page.
nalla thirakkundu:
muzhuvan vaayikkaanulla kshamayilla.

Unknown said...

ജീവിച്ചിരുന്ന കാലത്ത് ഒരു കലാകാരനെന്ന അംഗീകാരം പോലും കിട്ടാതെപോയ വിന്‍സെന്റ് വാന്‍ഗോഗിനെപ്പോലുള്ള എത്രയോ കലാകാരന്മാര്‍...
വിഷാദത്തിനടിപ്പെട്ട് ജീവിതം നഷ്ടപ്പെടുത്തിപ്പോയ അവര്‍ക്കു പലര്‍ക്കും സ്വന്തം രചനകള്‍ മരണമില്ലാത്ത ചിരംജീവിതം ഒരുക്കിക്കൊടുത്തു. @ എന്റെ ലോകം, നമ്മുടെ ചിന്താലോകം വളരെവളരെ അടുത്താണ്.
അപ്പുമാഷേ, സന്ദര്‍ശനത്തിന് നന്ദി.
@ ഹാഷിം, അത്ര കട്ടിയുണ്ടോ? കട്ടികൂടിയ ഉത്തരാധുനിക എഴുത്തുകളോട് എനിക്കു തന്നെ അത്ര പഥ്യമില്ല.
സ്വന്തം രചനകള്‍ സ്രഷ്ടാവിനെ ലോകത്തിന് മുന്നില്‍ അംഗീകാരത്തിനായി ഉയര്‍ത്തിക്കാട്ടുന്നതായിട്ടും; ഒരു സൃഷ്ടി, സ്വയം അതിന്റെ സ്വത്വം പ്രദര്‍ശിപ്പിക്കുന്നു എന്ന അര്‍ത്ഥത്തിലും ആണ് അങ്ങനെ എഴുതിയത്. വരികള്‍ക്കിടയില്‍ വായനക്കാര്‍ക്ക് യഥേഷ്ടം വായിക്കാവുന്നതാണ്. ആ അവകാശത്തില്‍ എഴുതിയ ആള്‍ തന്നെ കൈകടത്തുന്നത് നന്നായിരിക്കില്ലെന്നതു കൊണ്ട് കൂടുതല്‍ പറഞ്ഞാല്‍ അഭംഗിയാകും.
@ ബോബി, സമയമുള്ളപ്പോള്‍ വായിക്കൂ.

രമേശ്‌ അരൂര്‍ said...

നന്ദു സാമ്യങ്ങള്‍ ഇല്ലെങ്കിലും ഈ കഥവായിച്ചപ്പോള്‍ വിഖ്യാത എഴുത്തുകാരന്‍ ഓ .ഹെന്‍റി യുടെ ലാസ്റ്റ് ലീഫ് എന്ന കഥ ഓര്‍മവന്നു ..നിഗൂഡമായ എന്തോ ഒന്ന് പറഞ്ഞു വയ്ക്കാന്‍ ഈ കഥ ശ്രമിക്കുന്നുണ്ട്..വാചാലമായ ആശയത്തേക്കാള്‍ നിഗൂഡ മായ ആ ഭാവമാണ് ഈ കഥയുടെ ആത്മാവ്..

Unknown said...

നന്ദി, രമേശ് അരൂര്‍ ; ഈ വാഴനാര് കാണുമ്പോള്‍ ആ പട്ടുനൂല്‍ ഓര്‍മ്മവരുന്നു എന്ന് എഴുതിയതിന്. വരികള്‍ക്കിടയില്‍ വായിക്കണമെന്ന് ആഗ്രഹിച്ച് എഴുതിയതുതന്നെയാണ്. നല്ല വാക്കുകള്‍ക്ക് നന്ദി.
ഓഫ്: പുതിയ ടെംപ്ലേറ്റിന്റെ സെറ്റിംഗ്‌സിലെ പ്രശ്‌നം കാരണം കമന്റ് രേഖപ്പെടുത്താന്‍ കഴിയാതിരുന്നിട്ടും വീണ്ടും തിരികെ വന്ന് അഭിപ്രായം പറഞ്ഞ സുഹൃത്തുക്കളോട് വളരെവളരെ നന്ദി!

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ.

ഇപ്പഴാണ് കമന്റിടാന്‍ പറ്റിയത് :)

പട്ടേപ്പാടം റാംജി said...

പല ഭാവത്തിലും ചിന്തിക്കാം എന്നത് ശരി തന്നെ. അതിനേക്കാള്‍ അല്പം മയപ്പെടുത്തുന്നതായിരുന്നു കുറച്ചുകൂടി എനിക്കിഷ്ടം. എഴുത്തിന്റെ രീതിയെ ഇഷ്ടപ്പെട്ടു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആദ്യവായനയില്‍ ഗ്രാഹ്യമായില്ല. കമന്റുകളും കൂടി ചേര്‍ത്ത് വായിച്ചപ്പോഴാണ് വ്യാപ്തി ബോധ്യമായത്.
അല്പം ലളിതമാക്കാം ആയിരുന്നു എന്ന അഭിപ്രായം ഉണ്ട്.
ആശംസകള്‍.

Manoraj said...

നന്നായിട്ടുണ്ട് നന്ദു...

Unknown said...

ഓരോ വായനയിലും ഉരുക്കഴിച്ചെടുക്കാവുന്ന,
കവിതപോലെ സുന്ദരവും നിഗൂഢവുമായ
ഒരു ക്രാഫ്റ്റ്, നന്നായി!

കുഞ്ഞൂസ് (Kunjuss) said...

പല പല മേച്ചില്‍പ്പുറങ്ങളിലൂടെ വായനക്കാരനെ കൊണ്ടുപോകുന്ന, വായനക്കാരനോട് സംവദിക്കുന്ന രചന നന്നായിരിക്കുന്നു...!
ആദ്യമായാണിവിടെ.... എഴുത്തിന്റെ വശ്യത ഇവിടെ കൂടാന്‍ പ്രേരിപ്പിക്കുന്നു.

നികു കേച്ചേരി said...

സ്വയം സൃഷ്ടിയായി മാറിയ സൃഷ്ടാവിനേയും വഹിച്ചുള്ള മോഡലിന്റെ യാത്രാ......?

jayanEvoor said...

ദുർഗ്രാഹ്യത ലേശം ഉണ്ടെങ്കിലും, നല്ല രചന!

അഭിനന്ദനങ്ങൾ!

Unknown said...

ശ്രീ, പട്ടേപ്പാടം റാംജി, ഇസ്മായില്‍ കുറുമ്പടി, Manoraj, Ranjith ചെമ്മാടന്‍, കുഞ്ഞൂസ്, nikukechery, JayanEvoor... എല്ലാവര്‍ക്കും നന്ദി.
:)

Unknown said...
This comment has been removed by the author.
Unknown said...

വളരെ നന്നായിരിക്കുന്നു

Umesh Pilicode said...

നന്നായിട്ടുണ്ട് മാഷേ.

മഹേഷ്‌ വിജയന്‍ said...

സുഹൃത്തേ..വളരെ ഇഷ്ടപ്പെട്ടു..
ആദ്യം വായിച്ചപ്പോള്‍ കാര്യമായി ഒന്നും മനസിലാക്കാന്‍ സാധിച്ചില്ല. (എന്റെ കുഴപ്പം) അപ്പോള്‍ എനിക്ക് ഒരു ഇന്റെര്പ്രേട്ടരുടെ സഹായം തേടേണ്ടി വന്നു..
അങ്ങനെ വീണ്ടും വായിച്ചപ്പോള്‍. ഗംഭീരമായി തോന്നി..
ആശംസകള്‍.........

വാഴക്കോടന്‍ ‍// vazhakodan said...

നന്നായിട്ടുണ്ട് നന്ദു!

mayflowers said...

മോഡലിന്റെ നിര്‍വികാരതയും,
മരണശേഷം വാഴ്ത്തപ്പെടുന്ന കലാകാരന്മാരുടെ നിര്‍ഭാഗ്യവും ഇതില്‍ വായിച്ചെടുക്കാം.
ഞാന്‍ മനസ്സിലാക്കിയത് തെറ്റിയോ?

Anonymous said...

ആശംസകള്‍..

കണ്ണനുണ്ണി said...

നന്നായി നന്ദൂ

Unknown said...

പ്രദീപന്‍സ്, ഉമേഷ് പിലിക്കൊട്, മഹേഷ് വിജയന്‍, വാഴക്കോടന്‍, mayflowers, അഞ്ജു/5u, കണ്ണനുണ്ണി...
സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും എല്ലാവര്‍ക്കും നന്ദി.

ബെഞ്ചാലി said...

:) hard to digest..

ജന്മസുകൃതം said...

ആദ്യമായാണ് വരുന്നത് ...ഇനിയും കണ്ടെത്താന്‍ കഴിയാത്ത എത്ര നിധികള്‍ ബ്ലോഗ്‌ സാഗരത്തില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടാവാം
ഇഷ്ടപ്പെട്ടു ...നല്ല ശൈലി
.തുടരുക.

Diya Kannan said...

nannayittundu...:)

ചെകുത്താന്‍ said...

:)

priyag said...

എനിക്ക് പറയാനുള്ളത് രമേശ്‌ പറഞ്ഞു പോയി . ഈ katha dedicate to all painters alle?

എന്റെ സുഹൃത്തുക്കള്‍