
തുഞ്ചന്‍പറമ്പില്‍ വെച്ച് ഈ വരുന്ന ഏപ്രില്‍ 17-ന് നമ്മള്‍ ബൂലോകരെല്ലാം ഒത്തുകൂടാന്‍ പോകുന്നതിന്റെ ഒരു ത്രില്ലുണ്ട്; ഉള്ളില്‍.ഇ-സ്‌പേസില്‍ കോറിയിട്ട അക്ഷരങ്ങളും, വരകളും, ഫോട്ടോഗ്രാഫുകളുമായെല്ലാം മനസ്സില്‍ തൊട്ട കുറെപ്പേരെ;നേരില്‍ കണ്ടിട്ടില്ലെങ്കിലും എന്റെ വളരെയടുത്തെന്ന് വിശ്വസിപ്പിക്കും വിധം സ്‌നേഹപൂര്‍വ്വമായ ഒരു സൗഹൃദഭാവം ഉള്ളില്‍ തോന്നിപ്പിച്ച ചിലരെ;ഓരോ പോസ്റ്റിന്റെ വായനയിലും എനിക്കെന്തേ ഇതുപോലെയെഴുതാനാവുന്നില്ല?, എന്നു നേരിയൊരസൂയയോടെ, ആരാധനയും...