OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Sunday, December 12, 2010

പ്രണയമാണ് ഞാന്‍ സഖീ...

നീ എന്റെ ചുറ്റിനുംനിറയുന്ന ആകാശമാണ്.നിന്റെ ഇളം നീലിമയില്‍നിറയുന്നത് ഞാനാണ്.നിന്നിലെ മഴവില്ലാകുന്നത്;ഒരു നിമിഷം പോലും നിന്നെയുറക്കാതെനിന്നില്‍ പറക്കുന്ന ഓരോ പറവയുമാകുന്നത്;ഏകാന്ത നിമിഷങ്ങളിലെമൗനത്തിന്റെ മുഴക്കമാകുന്നത്;ചിന്തകളിലെ മഴമേഘങ്ങളും,വെണ്‍മേഘങ്ങളുമാകുന്നത്... ... എല്ലാം! * * * * *നീ... എന്നെ വഹിക്കുന്ന കാറ്റാണ്.നീ വരും വഴികളില്‍ നിനക്കായ്പൂത്തുനില്‍ക്കുന്ന പൂക്കളാകുന്നത്;നിന്നില്‍ നിറയുന്ന സുഗന്ധങ്ങളാകുന്നത്;നിന്നിലൂയലാടുന്ന വല്ലികളാകുന്നത്;നിന്റെ ചുംബനമേല്ക്കുന്ന മുളംതണ്ടിന്റെഇങ്ങേത്തലയ്ക്കലെ സംഗീതമാകുന്നത്;ഒരു വാതില്‍...

Thursday, October 7, 2010

സന്ദര്‍ശനം (അവസാനഭാഗം)

:: ആദ്യഭാഗം വായിക്കാത്തവര്‍ ഇവിടെ ക്ലിക്കുക ::അതൊരു വീടിന്റെ ഔട്ട്ഹൗസായിരുന്നു. മുമ്പ് സോഫിയ നിന്നിരുന്നത് ലേഡീസ് ഹോസ്റ്റലില്‍ത്തന്നെയായിരുന്നു. അവിടത്തെ അസൗകര്യങ്ങള്‍ കാരണമാണ് മറ്റ് മൂന്നു പേരോടൊപ്പം ഇവിടേക്ക് താമസം മാറ്റിയത്. രേഷ്മാസുനില്‍, പൂര്‍ണ്ണിമ, എലിസബത്ത്. പൂര്‍ണ്ണിമയുടെ അമ്മയുടെ, മെഡിസിനു പഠിക്കുമ്പോഴത്തെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന ഡോ: ആശാരമേഷിന്റേതായിരുന്നു കൊട്ടാരസമാനമായ ആ വീട്. പൂര്‍ണ്ണിമയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സോഫിയുടെ പപ്പ ഈ ഔട്ട്ഹൗസിലേക്കു മാറാന്‍ സമ്മതിച്ചത്. മുതിര്‍ന്നവരെ കയ്യിലെടുക്കാന്‍ മിടുക്കിയായ, പൂര്‍ണ്ണിമയോടുള്ള...

Monday, September 27, 2010

സന്ദര്‍ശനം

മരുന്നിന്റെ ക്ഷീണത്തില്‍ ഒന്നു മയങ്ങിയുണര്‍ന്നപ്പോഴേക്കും വൈകുന്നേരമായിരിക്കുന്നു.രണ്ടു ദിവസമായി പതിവിലേറെ സന്തോഷവാനായിരുന്നു, അയാള്‍.ആശുപത്രിച്ചുവരുകള്‍ക്കിടയിലെ മടുപ്പിക്കുന്ന ഏകാന്തത അയാളെ അലോസരപ്പെടുത്തുന്നില്ല.രാവിലെ വന്ന സിസ്റ്റര്‍ റേച്ചല്‍, താന്‍ സന്തോഷവാനായി കാണപ്പെടുന്നതില്‍ അവര്‍ക്കു സന്തോഷമുണ്ടെന്നും, കാരണമറിയാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞപ്പോള്‍ നിറഞ്ഞ പ്രസരിപ്പോടെ പറഞ്ഞു:'അതെ.., ഞാന്‍ എക്‌സൈറ്റഡാണ്... എനിക്കൊരു വിസിറ്ററുണ്ട്.'സിസ്റ്ററിന്റെ മുഖത്ത് നേരിയൊരു അമ്പരപ്പ് മിന്നി മറഞ്ഞുവെങ്കിലും അവരൊന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കു പോയി.അയാള്‍...

Wednesday, September 1, 2010

ഋതു

സന്ധ്യക്കുമുമ്പേ തുടങ്ങിയതാണ് പെണ്ണുങ്ങളെല്ലാവരും തകൃതിയായ ഒരുക്കങ്ങള്‍...ശരിക്കും ഒരു കല്യാണത്തിന്റെ മട്ടൊക്കെത്തന്നെയാണ്.വൈകുന്നേരം ഒരു നാലുമണിയൊക്കെ ആയപ്പോള്‍ത്തന്നെ ശാരികയ്ക്ക് ചോറുകൊടുത്തിരുന്നു. രാവിലെ മുതല്‍ മടുപ്പിക്കുന്ന ഒരേയിരുപ്പായിരുന്നു. ചാരുതയും ഷീനയും പരിസരങ്ങളിലൊക്കെ ചുറ്റിപ്പറ്റി നില്പാണ്. ശാരികയുടെ സ്ഥിതിയില്‍ ഒരല്പം സഹതാപമൊക്കെയുണ്ടെങ്കിലും പ്രധാനമായും ഉള്ളില്‍ ചെറിയൊരു അസൂയയും അവര്‍ക്കുണ്ടായിരുന്നു.കാരണം, മൂന്നു ദിവസമായി മുതിര്‍ന്നവരുടെ ഒരു പ്രത്യേക പരിഗണന ശാരിക്കുണ്ട്. ശാരി എട്ടാം ക്ലാസ്സില്‍ എത്തിയതേയുള്ളൂ. ചാരുവും ഷീനയും...

Sunday, August 22, 2010

പുതിയ ബ്ലോഗ് | ക്ലിക്കര്‍

.PLEASE CLICK HE...

എന്റെ സുഹൃത്തുക്കള്‍