"അമ്മേ, സുമിത്രേച്ചി ഇപ്പോ എവിടെയാ?""ഏത്? നാണുപ്പിള്ളേടെ സുമിത്രയോ?""ആങ്!""ഓ! ആർക്കാ അറിയ്‌വാ അവളെ കാര്യൊക്കെ...! എന്തേപ്പൊ നീ അന്വേഷിക്കാൻ?""ഒന്നുല്ല്യ. ഞാനിന്നലെ കലൂര് വെച്ച് ഒരു സ്ത്രീയെക്കണ്ടു. ഒരു നോട്ടം! സുമിത്രേച്ചി ആണോന്ന് സംശയിച്ച് ഒന്നുകൂടി നോക്കിയപ്പോ കാണാനൂല്ല്യ. എന്റെ ബസ്സ് എടുക്ക്വേം ചെയ്തു."എന്തോ ഓർത്തു നിന്ന് ഒരു ദീർഘനിശ്വാസത്തോടെ അമ്മ അകത്തേക്ക് പോയി. അമ്മ പിന്നീട് ഒന്നും അന്വേഷിക്കാൻ താല്‌പര്യം കാണിച്ചില്ല.ഇന്നലെ എറണാകുളത്ത് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. തിരിച്ചു വരും വഴിയാണ് സുമിത്രേച്ചിയെ കണ്ടത്. സുമിത്രേച്ചി...