"ചില വലിപ്പങ്ങൾ, എന്തുകൊണ്ടോ എനിക്കു ബോധ്യമാകുന്നേയില്ല. തലകുത്തിനിന്നാലും മണ്ടയിൽ കയറാത്ത മഹത്വങ്ങളിലൊന്ന് സാഹിത്യകാരനെന്ന നിലയിൽ വൈക്കം മുഹമ്മദ് ബഷീറിനുണ്ടെന്ന് ആളുകൾ പറയുന്ന മഹത്വമാണ്." - മാതൃഭൂമിയിൽ (86:53) വി.സി. ശ്രീജൻ എഴുതുന്നു.(ആരാധകരേ, അത്ര കേമനായിരുന്നോ ബഷീർ?)തലക്കെട്ടും ആദ്യ ഖണ്ഡികയും വായിച്ചപ്പോൾ ഓർമ്മ വന്നത് ഒരു ആനയെപ്പറ്റിയുള്ള ചൊല്ലാണ്. നമ്മുടെ നാട്ടിലെ 'മമ്മൂട്ടി ഫാൻസ്', 'മോഹൻലാൽ ഫാൻസ്' എന്നൊക്കെ പറയുന്ന തരത്തിലുള്ള ഒരു 'ബഷീർ ഫാനൊ'ന്നുമല്ല ഞാൻ. ബഷീറിനെപ്പറ്റിയുള്ള വാഴ്ത്തലുകൾ ഒരൽപം അതിരു കടന്നിട്ടില്ലേ എന്ന അദ്ദേഹത്തിന്റെ...