വരകള്‍ ചേരുകയാ,ണൊരു ചിത്രം
പിറന്നു വീഴുകയാണ്.
കറുത്ത മഷിതന്‍ നനഞ്ഞ വരകള്‍
തുറിച്ചു നോക്കുകയാണ്.
പുളഞ്ഞിറങ്ങി, താഴോട്ടിനിയും
കിനിഞ്ഞിറങ്ങും വരകള്‍
നിറങ്ങളില്ലാ ജീവിതചിത്രം
വരച്ചു ചേര്‍ക്കുകയാണ്.
കാന്‍ വാസാകെപ്പടര്‍ന്നു കയറും
കറുത്ത വരകള്‍ക്കടിയില്‍
മരിച്ചു തീരും പ്രതീക്ഷകള്‍തന്‍
തണുത്ത, വെളുത്ത പ്രതലം.
പട്ടിണിയാലെ വലിഞ്ഞൊട്ടുന്നൊരു
കുഞ്ഞിന് കുടലിന് ചിത്രം
നിറങ്ങളില്ലാ ബാല്യങ്ങള്തന്
നരച്ചു വിളറിയ ചിത്രം.
കീറത്തുണിയില്‍ നഗ്നത മറയാ-
തുഴറും പെണ്ണിന് ചിത്രം
രാവിനു വില പേശുന്നൊരു ഗണിക-
പ്പെണ്ണിന് മറ്റൊരു ചിത്രം.
പട്ടിണി പടരും നാട്ടില്‍ നടത്തും
'ആണവ'ധൂര്‍ത്തിന് ചിത്രം
ജാതിക്കോമരമുറഞ്ഞുതുള്ളും
ഭയം വിതയ്ക്കും ചിത്രം.
മനുഷ്യമനസ്സില്‍ വിഷങ്ങള്‍ തുപ്പും
'മതവാദി'കളുടെ ചിത്രം.
ഇന്നിന് മുഖങ്ങള്‍ ഇനിയും പലതും
തിക്കിത്തിരക്കി നിറയുമ്പോള്‍
പുതുവര്‍ഷത്തിന് പുലരിക്കതിരിന്‍
നിറങ്ങള്‍ കാണാന്‍ കണ്ണെവിടെ?
പ്രതീക്ഷകള്‍ തന് നിറങ്ങള്‍ വീണ്ടും
സ്വപ്നം കാണാന്‍ കണ്ണെവിടെ?
അത്
കാന്‍. വാസാകെപ്പടര്ന്നുതിങ്ങും
കറുപ്പിലൊലിച്ചു പോകുന്നു... !
Saturday, September 27, 2008
ചിത്രം
Subscribe to:
Post Comments (Atom)
6 comments:
സ്വാഗതം.
സുസ്വാഗതം നന്ദു.....
സ്വാഗതം നന്ദു.....
കവിത നന്നായിട്ടുണ്ട്.
ആശംസകള്‍.....
വെള്ളായണി
see this nandu..
http://www.blogger.com/profile/04284227996717302084
വിജയന് മാഷ്ക്കും അങ്കിളിനും അനില്‍ശ്രീക്കും നന്ദി.
എണ്റ്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല അനില്‍ശ്രീ... പേര് ഞാന്‍ മാറ്റിയിട്ടുണ്ട്.
ബൂലോകത്തേക്ക് സ്വാഗതം.
നന്നായിട്ടുണ്ട്
വാക്കുകളുടെ വിളക്കിച്ചേർക്കലുകൾ ഒന്നു കൂടി ശ്രദ്ധിച്ചാൽ നന്നാകുമെന്നു തോന്നുന്നു
എന്റെ ഒരഭിപ്രായമാണേ.....
Post a Comment