OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Saturday, October 18, 2008

കാവ്യകന്യക

രാപ്പക്ഷി, നീയെന്റെ ഹൃത്തിന്റെ,യാകാശ-മൗനത്തി,ലാദ്രസ്വരമായലിഞ്ഞവള്‍!രാപ്പൂവ്‌ പൂത്തൊരെൻ പൂച്ചില്ലയിൽ സ്നേഹ-ദൂതുമായെത്തും മരന്ദമായ്‌ വന്നവൾ!ആദ്യമേഘം തന്ന ദാഹനീർ മോന്തിയെൻമൃത്തിന്റെ ഹർഷാശ്രുബാഷ്പമായ്‌ത്തീർന്നവൾ!മാനസ ജാലക വാതിൽ തുറക്കവെ,നൽക്കുളിരായെന്നെയാദ്യം പൊതിഞ്ഞവൾ!യാത്രാമൊഴികളിൽ ചായുന്ന നൊമ്പരംഓർമ്മതൻ ചെപ്പിലടചു സൂക്ഷിച്ചവൾ!സർഗ്ഗതാളങ്ങളിൽ നിന്റെയീണങ്ങളെസോമരസമൂട്ടിയെന്നെ ഉണർത്തിയോൾ!പാഥേയമെന്നും വഴിയിൽക്കളയുവാ-നോതിനിൻ സ്നേഹാമൃതം എന്നെയൂട്ടുവോൾ!ശ്യാമയാമങ്ങളിൽ എന്റെ മനസ്സിന്റെവാതായനങ്ങളിൽ മുട്ടിയുണർത്തുവോൾ!തൂലികത്തുമ്പിൽ നീയൂറിയെത്തീട്ടെന്നെനോക്കിചിരിക്കവേ...

ഋതുചക്രം

ഒരുനാളിൽ ഞാൻ നിന്റെകണ്ണീരിൽ കുളിച്ചതു-മെന്നിലെത്തടങ്ങൾ നിൻകണ്ണീരാൽ നിറഞ്ഞതും,എന്നുടെ കൂന്തലിനെകണ്ണീരിൽ നനച്ചതും,നനഞ്ഞോരിരുട്ടാലേ-യെന്നെ നീ മറച്ചതും,പിറ്റേന്നു നനഞ്ഞൊരുപുലരിയെത്തിയതു-മെന്നുടെ ഹൃദയത്തിൻസ്നേഹത്തിന്നുറവയിൽനിന്നും നിനക്കായി ഞാൻപൂക്കൾ വിരിയിച്ചതും,എന്നുടെ പച്ചപ്പട്ടിൽപൂക്കൾ ഞാൻ തുന്നിയതും,അന്നത്തെ പ്രഭാതത്തിൽനിനക്കാക്കമ്പളം ഞാൻസമ്മാനിച്ചപ്പോൾ നിന്റെകണ്ണീരു മറഞ്ഞതും,എന്നിലെപ്പുഷ്പങ്ങളെസന്തോഷാശ്രുക്കളാലേ-യോമനിച്ചതുമെല്ലാംമറന്നോ പ്രകൃതി, നീ?ആ ദിനം കഴിഞ്ഞതുംകടുത്ത വെയിലാലെ-യെന്നുടെ പൂക്കളെല്ലാംകരിഞ്ഞു കൊഴിഞ്ഞതും...എന്റെ തടങ്ങളിലെനീരു...

Thursday, October 9, 2008

പഴയൊരു പ്രണയലേഖനം

ഒരു തുലാമഴ പെയ്തു കുളിർ കൊണ്ടൊരീ രാവി-ലെന്നോമനേ, നീയുറക്കമാണോ?ഒരു രാക്കുയിൽ കേണു പാടുന്ന പാട്ടൊന്നുകാതോർത്തു നീ കാത്തിരുന്നിടുന്നോ?നോവുന്ന ഹൃദയമൊന്നേകാന്തമീയിരുൾ-പ്പാതയിൽ മൂകം തളർന്നിരിപ്പൂ...ഒരു മേഘദുഃഖമീ നനവാർന്ന മണ്ണിലീമഴയായിരമ്പിയലച്ചുപെയ്കെ,ജാലകത്തിന്നപ്പുറത്തു ഞാനെന്തിനോനനവാർന്ന കാഴ്ചകൾ നോക്കിനിൽക്കെ,നാട്ടുമാഞ്ചോട്ടിലന്നെന്തിനോ നീയന്നുസന്ധ്യക്കു കുട ചൂടി നിന്നിരുന്നു...സാന്ധ്യവർണ്ണങ്ങൾ നിൻ നനവാർന്ന കവിളിലുംമഴനൂലിലും പറ്റി നിന്നിരുന്നൂ...ഒരു കാറ്റിടയ്ക്കിടെ മഴയിൽ നനഞ്ഞു നിൻഉടയാട തൊട്ടു നനച്ചിരുന്നൂ...ഒരു വേള നീയൊന്നു കൺകോണിനാലെന്റെഅകതാരിലേക്കൊരു...

Saturday, September 27, 2008

ചിത്രം

വരകള്‍ ചേരുകയാ,ണൊരു ചിത്രംപിറന്നു വീഴുകയാണ്‌.കറുത്ത മഷിതന്‍ നനഞ്ഞ വരകള്‍തുറിച്ചു നോക്കുകയാണ്‌.പുളഞ്ഞിറങ്ങി, താഴോട്ടിനിയുംകിനിഞ്ഞിറങ്ങും വരകള്‍നിറങ്ങളില്ലാ ജീവിതചിത്രംവരച്ചു ചേര്‍ക്കുകയാണ്‌.കാന്‍ വാസാകെപ്പടര്‍ന്നു കയറുംകറുത്ത വരകള്‍ക്കടിയില്‍മരിച്ചു തീരും പ്രതീക്ഷകള്‍തന്‍തണുത്ത, വെളുത്ത പ്രതലം.പട്ടിണിയാലെ വലിഞ്ഞൊട്ടുന്നൊരുകുഞ്ഞിന്‍ കുടലിന്‍ ചിത്രംനിറങ്ങളില്ലാ ബാല്യങ്ങള്‍തന്‍നരച്ചു വിളറിയ ചിത്രം.കീറത്തുണിയില്‍ നഗ്നത മറയാ-തുഴറും പെണ്ണിന്‍ ചിത്രംരാവിനു വില പേശുന്നൊരു ഗണിക-പ്പെണ്ണിന്‍ മറ്റൊരു ചിത്രം.പട്ടിണി പടരും നാട്ടില്‍ നടത്തും'ആണവ'ധൂര്‍ത്തിന്‍...

എന്റെ സുഹൃത്തുക്കള്‍