.jpg)
രണ്ടുവര്‍ഷം മുമ്പു നടന്ന ബ്ലോഗേഴ്‌സ് മീറ്റിനു ശേഷം മറ്റൊരു മീറ്റിനു കൂടി ഈ ഏപ്രില്‍ 21ന് തുഞ്ചന്‍പറമ്പ് വേദിയാകുകയാണ്. അന്ന് മീറ്റിന്റെ സംഘാടകരിലൊരാളായി ഞാനുമുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ ചില അസൗകര്യങ്ങളും തിരക്കുകളും (പിന്നെ സമയം ഉണ്ടാക്കി വല്ലതും കുത്തിക്കുറിക്കാന്‍ സഹജമായുള്ള മടിയും) എല്ലാം കാരണം ബ്ലോഗെഴുത്തു തന്നെ നിന്നുപോയിരുന്നു. (ഫോട്ടോബ്ലോഗില്‍ ചില പോസ്റ്റുകളിട്ടതൊഴിച്ചാല്‍). എങ്കിലും പലപ്പോഴും മറ്റുള്ളവരുടെ ബ്ലോഗുകളില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു...