OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Saturday, April 23, 2011

തുഞ്ചന്‍മീറ്റിന് ശേഷം...

അതൊരൊഴുക്കായിരുന്നു.തലേന്നുമുതല്‍ പതുക്കെ, പലവഴിയേ എത്തിച്ചേര്‍ന്ന് ഒരു പുഴയാവുകയായിരുന്നു നമ്മള്‍. വൈകുന്നേരത്തോടെ പലവഴി പിരിഞ്ഞുപോകുമ്പോഴേക്കും സൗഹൃദത്തിന്റെ ഒരു കടല്‍ തീര്‍ത്ത്...എന്നുമോര്‍മ്മിക്കാന്‍ മധുരമായൊരു കൂടിച്ചേരല്‍! മാസങ്ങളുടെ മുന്നൊരുക്കവും കാത്തിരിപ്പുമായിരുന്നു ഏപ്രില്‍ 17നായി.എന്റെ ആദ്യ ബൂലോകമീറ്റായിരുന്നു ഇത്. മുന്‍ മീറ്റുകളുടെ, വായിച്ചറിഞ്ഞ വിവരണങ്ങള്‍ ഏറെ കൊതിപ്പിക്കുകയും ചെയ്തിരുന്നു. കൊട്ടോട്ടിക്കാരന്റെ മലബാറില്‍ ഒരു ബ്ലോഗേഴ്‌സ്...

Monday, February 28, 2011

പുനരപിജനനം

അങ്ങേയറ്റം വിചിത്രമായിരുന്നു അയാളുടെ വേഷം. സായിപ്പിന്റേതുപോലുള്ള തൊലിയുള്ള അയാള്‍ ഏതു ദേശക്കാരനാണെന്നോ, ഭാഷക്കാരനാണെന്നോ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കൗബോയ് രീതിയിലുള്ള ഒരു തൊപ്പിയും, പഴകിപ്പൊളിഞ്ഞ് തുന്നിക്കൂട്ടിയ കറുത്തൊരു ഓവര്‍കോട്ടും മുഷിഞ്ഞ വെളുത്ത മുണ്ടും, രണ്ടുതരവും വലിപ്പവുമായ ചെരിപ്പുകളുമൊക്കെയായി അന്നും അയാള്‍ വരുമ്പോള്‍ യാക്കോബ് അവശതയോടെ, കണ്ണു തുറന്നു കിടക്കുകയായിരുന്നു. ഉറക്കുത്തിയ മച്ചിലേക്കു നോക്കി കിടക്കുമ്പോള്‍ മനസ്സിലുള്ളതിനെപ്പറ്റി അയാള്‍ക്കുപോലും വ്യക്തതയുണ്ടായിരുന്നില്ല. കണ്ണുകളില്‍ തളര്‍ച്ച വന്നു തൂങ്ങുമ്പോഴും ചിതലു പിടിച്ച്...

Tuesday, February 8, 2011

മന്ത്രവാദി

'ഭാര്‍ഗ്ഗവേട്ടന് തീരെ സുഖല്യത്രേ! അവടൊന്ന് പൊയ്‌ക്കോണ്ടു ഗോപ്യേ...'മുറുക്കാനുമെടുത്ത് തിണ്ടുകോലായില്‍ വന്നിരുന്ന് അമ്മ പറഞ്ഞു.'അവശനായി. ഞാ,ന്നലെ വസന്തേനെ കണ്ടപ്പഴാ അറീണ്. അഞ്ചാറ് മാസായിട്ട് കെടപ്പാത്രേ!'പോകാം എന്ന അര്‍ത്ഥത്തില്‍ ഞാനൊന്ന് മൂളി.'ചെയ്ത്‌പോയ കര്‍മ്മങ്ങള്‌ടെ ഫലം..! ശത്രുതള്ളോരെത്രയാ,ള്ളത്! പറയുമ്പൊ ഒക്കെപ്പറയണല്ലോ; ഈ ദേശത്താര്ക്കും മൂപ്പരെക്കൊണ്ടൊര് ദോഷോല്ല്യേര്ന്ന്... പൊറന്നാട്ട്വേരേര്ന്നിലേ?, മൂപ്പരെ ആവശ്യക്കാര്...!?മുറ്റത്ത്, വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു, പഴയ ഭാര്‍ഗ്ഗവേട്ടനെ...ചെറുപ്പത്തില്‍, ഞങ്ങള്‍...

Thursday, January 27, 2011

തുഞ്ചന്‍പറമ്പിലേക്ക്...!!

തുഞ്ചന്‍പറമ്പില്‍ വെച്ച് ഈ വരുന്ന ഏപ്രില്‍ 17-ന് നമ്മള്‍ ബൂലോകരെല്ലാം ഒത്തുകൂടാന്‍ പോകുന്നതിന്റെ ഒരു ത്രില്ലുണ്ട്; ഉള്ളില്‍.ഇ-സ്‌പേസില്‍ കോറിയിട്ട അക്ഷരങ്ങളും, വരകളും, ഫോട്ടോഗ്രാഫുകളുമായെല്ലാം മനസ്സില്‍ തൊട്ട കുറെപ്പേരെ;നേരില്‍ കണ്ടിട്ടില്ലെങ്കിലും എന്റെ വളരെയടുത്തെന്ന് വിശ്വസിപ്പിക്കും വിധം സ്‌നേഹപൂര്‍വ്വമായ ഒരു സൗഹൃദഭാവം ഉള്ളില്‍ തോന്നിപ്പിച്ച ചിലരെ;ഓരോ പോസ്റ്റിന്റെ വായനയിലും എനിക്കെന്തേ ഇതുപോലെയെഴുതാനാവുന്നില്ല?, എന്നു നേരിയൊരസൂയയോടെ, ആരാധനയും...

Tuesday, January 25, 2011

തുഞ്ചന്‍പറമ്പ് ബ്ലോഗേര്‍സ് മീറ്റ് (ക്ഷമിക്കണം.. ഇതൊരു ചൂണ്ടുപലകയാണ്)

എല്ലാ വിവരങ്ങളും നമ്മുടെ ആര്‍.കെ. ഡോക്ടര്‍ വിശദമായി, സരസമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.പഞ്ചാരഗുളികകള്‍ നുണയാന്‍ പോന്നോളൂ...മീറ്റിനോടു ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ ഇനിയും വരാനിരിക്കുന്നു. ദാ, ഇവിടെയും, ഇവിടെയും ...എല്ലാവരും ഒന്ന് ഉഷാറായിക്കേ...

Friday, January 21, 2011

(കൃഷ്ണ,) നീയറിയുമോ എന്നെ?

ഇവിടെയമ്പാടിത,ന്നൊരുകോണി,ലരിയ മണ്‍-കുടിലില്‍ ഞാന്‍ മേവുമൊരു പാവം...കൃഷ്ണ, നീയെന്നെയറിയില്ല!വേണുഗോപാലിന്റെ സ്വരം. മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരിയുടെ പ്രസിദ്ധമായ കവിത...വിരഹിണിയായ ഗോപികയുടെ ഹൃദയം തൊട്ടുകൊണ്ടെന്നപോലെ ഭാവാര്‍ദ്രമായി, കാവ്യഗീതികള്‍ 2 എന്ന ആല്‍ബത്തിനായി വേണുഗോപാല്‍ ആലപിക്കുന്നു.കണ്ണുകളടച്ച് കേട്ടുകൊണ്ട്, കസേരയിലേക്ക് ചാഞ്ഞിരുന്നു. അറിയില്ലയെന്നെ നീ,യെങ്കിലും കൃഷ്ണ, നിന്‍ രഥമെന്റെ കുടിലിന്നു മുന്നില്‍ ഒരുമാത്ര നില്‍ക്കുന്നു; കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു... കരുണയാലാകെത്തളര്‍ന്നൊരാ, ദിവ്യമാം...

Thursday, January 13, 2011

പ്രണയത്തിന്റെ ഇന്ദ്രിയഗ്രാമം

പ്രണയിയുടെ ഓരോ അണുവിലുംസൗന്ദര്യം ദര്‍ശിക്കുന്നഒരു കണ്ണ്...ഇണയുടെ ഓരോ വാക്കിലും സംഗീതം ശ്രവിക്കുന്ന;ഹൃദയത്തിലേക്കു തുറന്നിരിക്കുന്ന ഒരു വാതിലായഒരു കാത്...വിശ്വാസം ശ്വാസമാകുന്ന;പ്രണയാനുഭവങ്ങളുടെ സുഗന്ധം നുകരാന്‍ മാത്രംഒരു നാസിക...പ്രാണനെ തൊട്ടറിയുന്നഹൃദയവിരല്‍ത്തുമ്പിലെ വിലോലമായഒരു സ്പര്‍ശനേന്ദ്രിയം...പ്രണയത്തിന്റെ മധുരം മാത്രം നുണയാനുംപ്രണയാക്ഷരങ്ങള്‍ക്ക് ഊഞ്ഞാലാകാനുംഒരു നാവ്...

എന്റെ സുഹൃത്തുക്കള്‍