:: ആദ്യഭാഗം വായിക്കാത്തവര്‍ ഇവിടെ ക്ലിക്കുക ::അതൊരു വീടിന്റെ ഔട്ട്ഹൗസായിരുന്നു. മുമ്പ് സോഫിയ നിന്നിരുന്നത് ലേഡീസ് ഹോസ്റ്റലില്‍ത്തന്നെയായിരുന്നു. അവിടത്തെ അസൗകര്യങ്ങള്‍ കാരണമാണ് മറ്റ് മൂന്നു പേരോടൊപ്പം ഇവിടേക്ക് താമസം മാറ്റിയത്. രേഷ്മാസുനില്‍, പൂര്‍ണ്ണിമ, എലിസബത്ത്. പൂര്‍ണ്ണിമയുടെ അമ്മയുടെ, മെഡിസിനു പഠിക്കുമ്പോഴത്തെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന ഡോ: ആശാരമേഷിന്റേതായിരുന്നു കൊട്ടാരസമാനമായ ആ വീട്. പൂര്‍ണ്ണിമയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സോഫിയുടെ പപ്പ ഈ ഔട്ട്ഹൗസിലേക്കു മാറാന്‍ സമ്മതിച്ചത്. മുതിര്‍ന്നവരെ കയ്യിലെടുക്കാന്‍ മിടുക്കിയായ, പൂര്‍ണ്ണിമയോടുള്ള...