മരുന്നിന്റെ ക്ഷീണത്തില്‍ ഒന്നു മയങ്ങിയുണര്‍ന്നപ്പോഴേക്കും വൈകുന്നേരമായിരിക്കുന്നു.രണ്ടു ദിവസമായി പതിവിലേറെ സന്തോഷവാനായിരുന്നു, അയാള്‍.ആശുപത്രിച്ചുവരുകള്‍ക്കിടയിലെ മടുപ്പിക്കുന്ന ഏകാന്തത അയാളെ അലോസരപ്പെടുത്തുന്നില്ല.രാവിലെ വന്ന സിസ്റ്റര്‍ റേച്ചല്‍, താന്‍ സന്തോഷവാനായി കാണപ്പെടുന്നതില്‍ അവര്‍ക്കു സന്തോഷമുണ്ടെന്നും, കാരണമറിയാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞപ്പോള്‍ നിറഞ്ഞ പ്രസരിപ്പോടെ പറഞ്ഞു:'അതെ.., ഞാന്‍ എക്‌സൈറ്റഡാണ്... എനിക്കൊരു വിസിറ്ററുണ്ട്.'സിസ്റ്ററിന്റെ മുഖത്ത് നേരിയൊരു അമ്പരപ്പ് മിന്നി മറഞ്ഞുവെങ്കിലും അവരൊന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കു പോയി.അയാള്‍...