"നീയെന്തിനാ കണ്ടോരെട്ത്ത്ന്ന് ഓരോന്ന് വാങ്ങിത്തിന്ന്‌ണ്?"അടുക്കളയിലേക്ക് ചെന്നയുടനെ അമ്മയുടെ ചോദ്യം."കണ്ടോരോ! സുമിത്രേച്ചി തന്ന ഒരുണ്ണിയപ്പം തിന്നതിനാണോ?""ഒന്നിനാത്രം പോന്ന ചെക്കനാ. ചിന്തേം കഥേംല്ല്യാണ്ടായാൽ എന്താ ചെയ്യ്യാ..."കഴുകുവാനുള്ള പാത്രങ്ങളെടുത്തു പോകുന്നതിനിടയിൽ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.എന്തായാലും കൂടുതൽ വിശദീകരിച്ചറിയാനൊന്നും നിൽക്കാതെ ഞാനെന്റെ മുറിയിലേക്ക് മടങ്ങി. അമ്മയും സുമിത്രേച്ചിയും തമ്മിൽ എന്തോ പ്രശ്നമുണ്ട് എന്നു തോന്നി. പക്ഷേ, സുമിത്രേച്ചിയോട് അമ്മ നേരിട്ട് അത്തരത്തിലൊന്നും പെരുമാറുന്നതായും കണ്ടില്ല. ഭക്ഷണത്തിൽ...