OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Thursday, February 7, 2013

സഹയാത്രികനൊരാള്‍

ബസ്സില്‍ വലിയ തിരക്കില്ല. മിക്ക സീറ്റിലും ഈരണ്ടുപേര്‍ ഉണ്ട്. ഒരു സീറ്റില്‍ ഒരാള്‍ മാത്രം ഇരിക്കുന്നതു കണ്ട് അവിടെച്ചെന്ന് ഇരുന്നതും, എന്നെ കാത്തിരുന്നതു പോലെ അയാളുടെ ചോദ്യം ഉടനെ വന്നു: 'പ്പോ എവട്യാ പണീ?''കോഴിക്കോട്ട് തന്നെ..' പറഞ്ഞു കഴിഞ്ഞാണ് അയാളുടെ മുഖത്തേക്ക് നോക്കുന്നതു തന്നെ. വലിയ പരിചയം തോന്നുന്നില്ലെങ്കിലും കണ്ടുമറന്ന മുഖം പോലെ. 'ഞാ,ന്നല്യാണ് കുട്ട്യേ അറീണ്... അച്ഛന്‍ ...' ഒരു നെടുവീര്‍പ്പിനു ശേഷം അയാള്‍ തുടര്‍ന്നു:'ഞങ്ങള് കഴിഞ്ഞ മാസൂങ്കൂടി...

Wednesday, January 30, 2013

ബ്ലോഗര്‍ സംഗമം

രണ്ടുവര്‍ഷം മുമ്പു നടന്ന ബ്ലോഗേഴ്‌സ് മീറ്റിനു ശേഷം മറ്റൊരു മീറ്റിനു കൂടി ഈ ഏപ്രില്‍ 21ന് തുഞ്ചന്‍പറമ്പ് വേദിയാകുകയാണ്. അന്ന് മീറ്റിന്റെ സംഘാടകരിലൊരാളായി ഞാനുമുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ ചില അസൗകര്യങ്ങളും തിരക്കുകളും (പിന്നെ സമയം ഉണ്ടാക്കി വല്ലതും കുത്തിക്കുറിക്കാന്‍ സഹജമായുള്ള മടിയും) എല്ലാം കാരണം ബ്ലോഗെഴുത്തു തന്നെ നിന്നുപോയിരുന്നു. (ഫോട്ടോബ്ലോഗില്‍ ചില പോസ്റ്റുകളിട്ടതൊഴിച്ചാല്‍). എങ്കിലും പലപ്പോഴും മറ്റുള്ളവരുടെ ബ്ലോഗുകളില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു...

Saturday, April 23, 2011

തുഞ്ചന്‍മീറ്റിന് ശേഷം...

അതൊരൊഴുക്കായിരുന്നു.തലേന്നുമുതല്‍ പതുക്കെ, പലവഴിയേ എത്തിച്ചേര്‍ന്ന് ഒരു പുഴയാവുകയായിരുന്നു നമ്മള്‍. വൈകുന്നേരത്തോടെ പലവഴി പിരിഞ്ഞുപോകുമ്പോഴേക്കും സൗഹൃദത്തിന്റെ ഒരു കടല്‍ തീര്‍ത്ത്...എന്നുമോര്‍മ്മിക്കാന്‍ മധുരമായൊരു കൂടിച്ചേരല്‍! മാസങ്ങളുടെ മുന്നൊരുക്കവും കാത്തിരിപ്പുമായിരുന്നു ഏപ്രില്‍ 17നായി.എന്റെ ആദ്യ ബൂലോകമീറ്റായിരുന്നു ഇത്. മുന്‍ മീറ്റുകളുടെ, വായിച്ചറിഞ്ഞ വിവരണങ്ങള്‍ ഏറെ കൊതിപ്പിക്കുകയും ചെയ്തിരുന്നു. കൊട്ടോട്ടിക്കാരന്റെ മലബാറില്‍ ഒരു ബ്ലോഗേഴ്‌സ്...

Monday, February 28, 2011

പുനരപിജനനം

അങ്ങേയറ്റം വിചിത്രമായിരുന്നു അയാളുടെ വേഷം. സായിപ്പിന്റേതുപോലുള്ള തൊലിയുള്ള അയാള്‍ ഏതു ദേശക്കാരനാണെന്നോ, ഭാഷക്കാരനാണെന്നോ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കൗബോയ് രീതിയിലുള്ള ഒരു തൊപ്പിയും, പഴകിപ്പൊളിഞ്ഞ് തുന്നിക്കൂട്ടിയ കറുത്തൊരു ഓവര്‍കോട്ടും മുഷിഞ്ഞ വെളുത്ത മുണ്ടും, രണ്ടുതരവും വലിപ്പവുമായ ചെരിപ്പുകളുമൊക്കെയായി അന്നും അയാള്‍ വരുമ്പോള്‍ യാക്കോബ് അവശതയോടെ, കണ്ണു തുറന്നു കിടക്കുകയായിരുന്നു. ഉറക്കുത്തിയ മച്ചിലേക്കു നോക്കി കിടക്കുമ്പോള്‍ മനസ്സിലുള്ളതിനെപ്പറ്റി അയാള്‍ക്കുപോലും വ്യക്തതയുണ്ടായിരുന്നില്ല. കണ്ണുകളില്‍ തളര്‍ച്ച വന്നു തൂങ്ങുമ്പോഴും ചിതലു പിടിച്ച്...

എന്റെ സുഹൃത്തുക്കള്‍